അക്ഷയതൃതീയയെ വരവേൽക്കാൻ സ്വർണവിപണി ഒരുങ്ങി

Posted on: April 19, 2015

Akshaya-Tritiya-big

കൊച്ചി : അക്ഷയതൃതീയയെ വരവേൽക്കാൻ കേരളത്തിലെ ജുവല്ലറികൾ ഒരുങ്ങി. 21 ന് നടത്തുന്ന പർച്ചേസുകൾക്ക് പ്രമുഖ ജുവല്ലറികളെല്ലാം പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അഡ്വാൻസ് ബുക്കിംഗും പ്രഖ്യാപിച്ചിട്ടുണ്ട്.

അക്ഷയതൃതീയ പ്രമാണിച്ച് ത്രിഭോവൻദാസ് ഭീംജി സാവേരി സ്വർണം-വജ്രം ആഭരണങ്ങൾക്ക് മേക്കിംഗ് ചാർജിൽ 50 ശതമാനം വരെ ഇളവ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഭീമ ഷോറൂമുകളിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ പൂജിച്ച സ്വർണനാണയങ്ങൾ ലഭ്യമാക്കും. അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തിൽ രാവിലെ 8.30 മുതൽ ഷോറൂമുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്.

ജോയ് ആലുക്കാസ് 50,000 രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണനാണയം സൗജന്യമായി നൽകും. മുൻകൂർ ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 8 ഗ്രാം സ്വർണനാണയങ്ങൾക്ക് മേക്കിംഗ് ചാർജ് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഒരു ലക്ഷത്തിന് മുകളിലുള്ള വജ്രാഭരണ പർച്ചേസുകൾക്ക് 2 ഗ്രാം സ്വർണനാണയം സൗജന്യമാണ്. ഈ ഓഫറുകൾ ഏപ്രിൽ 25 വരെ തുടരും.

ജോസ്‌കോ ജുവല്ലറി 25,000 രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് സ്വർണനാണയം സൗജന്യമായി നൽകും. വജ്രാഭരണ പർച്ചേസുകൾക്ക് സ്‌പെഷൽ ഡിസ്‌ക്കൗണ്ടും ഓഫർ ചെയ്തിട്ടുണ്ട്. സ്‌പെഷൽ ലൈറ്റ് വെയ്റ്റ് അക്ഷയതൃതീയ കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്. അക്ഷയതൃതീയയ്ക്ക് സ്വർണാഭരണങ്ങൾ അഞ്ചു ശതമാനം തുക മാത്രം നൽകി അഡ്വാൻസ് ബുക്ക് ചെയ്യാം. അക്ഷയതൃതീയ ദിനത്തിൽ രാവിലെ എട്ടു മണി മുതൽ ഷോറൂമുകൾ തുറന്നു പ്രവർത്തിക്കും.

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവല്ലേഴ്‌സ് 10,000 രൂപയിൽ കുറയാത്ത ഡയമണ്ട് പർച്ചേസിനും 20,000 രൂപയിൽ കുറയാത്ത സ്വർണാഭരണ പർച്ചേസിനും സ്വർണനാണയം സമ്മാനമായി നൽകും. അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമുണ്ട്. രാവിലെ 8 മുതൽ 8 വരെ ഷോറൂം പ്രവർത്തിക്കുന്നതാണ്.