സ്‌പൈസ്‌ജെറ്റ് 7 വിമാനങ്ങൾ കൂടി ലീസിന് എടക്കുന്നു

Posted on: March 29, 2015

SPICEJET-BOEING-big

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് 7 ബോയിംഗ് 737 വിമാനങ്ങൾ കൂടി ലീസിന് എടുക്കാൻ ഒരുങ്ങുന്നു. പുതിയ പ്രമോട്ടറായ അജയ് സിംഗ് അടുത്തമാസം 500 കോടി രൂപ കൂടി മുതൽമുടക്കും. കഴിഞ്ഞ മാസം സ്‌പൈസ്‌ജെറ്റ് ഏറ്റെടുത്തശേഷം അജയ് സിംഗ് 500 കോടി രൂപ മുതൽമുടക്കിയിരുന്നു. സ്‌പൈസ്‌ജെറ്റ് പുനരുജ്ജീവിപ്പിക്കാൻ 1,500 കോടിയുടെ പദ്ധതിയാണ് അജയ് സിംഗ് തയാറാക്കിയിട്ടുള്ളത്.

പുതിയ വിമാനങ്ങൾ വരുന്നതോടെ കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സ്‌പൈസ്‌ജെറ്റ്. 7 വിമാനങ്ങൾ കൂടി വരുന്നതോടെ സ്‌പൈസ്‌ജെറ്റിന്റെ ബോയിംഗ് ഫഌറ്റ് സൈസ് 22 ആകും. കൂടാതെ 15 ബോംബാർഡിയർ ക്യു 400 വിമാനങ്ങളും സ്‌പൈസ്‌ജെറ്റ് ഫഌറ്റിലുണ്ട്.

മാരൻ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 59.46 ശതമാനം സ്‌പൈസ്‌ജെറ്റ് ഓഹരികൾ അജയ്‌സിംഗിന് കൈമാറിയിരുന്നു. അജയ്‌സിംഗിനൊപ്പം സ്‌പൈസ്‌ജെറ്റ് സ്ഥാപിച്ച ഭൂപേന്ദ്ര കൻസാഗ്രയ്ക്ക് ഇപ്പോൾ 1.85 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.