എയർഏഷ്യ വിമാനാവശിഷ്ടങ്ങൾ കണ്ടെത്തി

Posted on: December 30, 2014

Air-Asia-Debris--big-aകാണാതായ എയർഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ജാവ കടലിൽ കണ്ടെത്തിയതായി ഇന്തോനേഷ്യ സ്ഥിരീകരിച്ചു. വിമാനത്തിന്റേതെന്ന് തോന്നിക്കുന്ന 10 വലിയ വസ്തുക്കളാണ് വ്യോമ നിരീക്ഷണത്തിൽ കണ്ടെത്തിയത്. മൃതദേഹങ്ങളും നിരവധി ചെറിയ വസ്തുക്കളും കടലിൽ ഒഴുകി നടക്കുന്നതായി ഇന്തോനേഷ്യൻ എയർഫോഴ്‌സ് അറിയിച്ചു. വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് ഇവ കാണപ്പെട്ടതെന്നും എയർഫോഴ്‌സ് വക്താവ് പറഞ്ഞു.

Air-Asia-Debris-big-bചുവന്നതും വെളുത്തതുമായ വസ്തുക്കളാണ് കാണപ്പെട്ടതെന്ന് ഇന്തോനേഷ്യയിലെ കോമ്പസ് ടിവിയും മെട്രോ ടിവിയും റിപ്പോർട്ട് ചെയ്തു. ലൈഫ് ജാക്കറ്റുകൾ പോലെ തോന്നിക്കുന്ന വസ്തുക്കളും ഇക്കൂട്ടത്തിലുണ്ട്. കൂടുതൽ കപ്പലുകൾ ഈ ഭാഗത്തേക്കു നീങ്ങിയതായി ഇന്തോനേഷ്യൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്തോനേഷ്യൻ ഗതാഗത മന്ത്രി ദോജോക്കോ മുരാജ്‌മോഡ്‌ജോ പംഗ്കാളൻ ബണിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.