സ്‌പൈസ്‌ജെറ്റ് 1800 ഫ്‌ളൈറ്റുകൾ റദ്ദാക്കി

Posted on: December 9, 2014

SpiceJet-in-Groun-Big

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സ്‌പൈസ്‌ജെറ്റ് ഡിസംബർ 31 വരെ 1800 ലേറെ ഫ്‌ളൈറ്റുകൾ റദ്ദാക്കി. ഇന്നലെ മുതൽ പ്രതിദിനം 81 ഫ്‌ളൈറ്റുകൾ വീതമാണ് റദ്ദാക്കിയിട്ടുളളത്. കാൻസലേഷന് കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും പൈലറ്റുമാരുടെ കുറവും സാമ്പത്തിക പ്രതിസന്ധിയുമാണ് സ്‌പൈസ്‌ജെറ്റിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഏകദേശം 150 ഓളം പൈലറ്റുമാർ സ്‌പൈസ്‌ജെറ്റ് വിട്ട് മറ്റു കമ്പനികളിൽ ചേർന്നു.

ന്യൂഡൽഹി-കാഠ്മണ്ഡു, ചെന്നൈ-മുംബൈ, ഡൽഹി – മുംബൈ, ചെന്നൈ – ഡൽഹി തുടങ്ങിയ ഫ്‌ലാഗ്ഷിപ്പ് സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. 48 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിദിനം 340 ഫ്‌ളൈറ്റുകളാണ് സ്‌പൈസ്‌ജെറ്റ് ഓപറേറ്റ് ചെയ്തിരുന്നത്. എയർപോർട്ട് അഥോറിട്ടിയും ഫ്‌ളൈറ്റ് കാൻസലേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.

ഡിസംബർ 15 ന് മുമ്പ് ജീവനക്കാരുടെ നവംബർ മാസത്തെ ശമ്പളം നൽകണമെന്ന് ഡിജിസിഎ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ ശമ്പളം ഇനിയും വൈകാനാണ് സാധ്യത.

TAGS: Spicejet |