ജൻധൻ യോജന റെക്കോർഡിലേക്ക്

Posted on: November 23, 2014

Jan-Dhan-Yojana-PM-big

രാജ്യത്തിന്റെ സാമ്പത്തിക സംയോജനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച, പ്രധാൻ മന്ത്രി ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം കടന്ന് റെക്കോർഡ് നേട്ടത്തിലേക്ക്. 2015 ജനുവരി 26 ന് മുമ്പ് 75 ദശലക്ഷം (7.5 കോടി) ബാങ്ക് അക്കൗണ്ടുകളാണ് പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മൂന്നു മാസം പിന്നിട്ടപ്പോൾ 7.73 കോടി ജൻധൻ യോജന അക്കൗണ്ടുകൾ തുറക്കാൻ കഴിഞ്ഞു. ഇവയിൽ മൂന്നിൽ രണ്ടും സീറോ ബാലൻസ് അക്കൗണ്ടുകളാണ്.

നവംബർ 19 വരെ ജൻധൻയോജന അക്കൗണ്ടുകളിലൂടെ 6,091.86 കോടി രൂപയുടെ നിക്ഷേപവും ബാങ്കുകളിലെത്തി. അക്കൗണ്ടുകളിൽ 6.21 കോടിയും പൊതുമേഖലാ ബാങ്കുകളിലാണ്. പിഎസ്ബി ബാങ്കുകളിൽ എത്തിയ നിക്ഷേപം 4,946.03 കോടി രൂപ. ഏറ്റവും കൂടുതൽ ജൻധൻയോജന അക്കൗണ്ടുകൾ തുറന്നത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.