April 2024
പൈലറ്റുമാരുടെ കൊഴിഞ്ഞുപോക്ക് സ്‌പൈസ്‌ജെറ്റിന്റെ നില പരുങ്ങലിൽ
Posted on: November 16, 2014
തുടർച്ചയായി സംഭവിക്കുന്ന പൈലറ്റുമാരുടെ കൊഴിഞ്ഞുപോക്ക് സ്‌പൈസ്‌ജെറ്റ് എയർലൈൻസിന്റെ നില പരുങ്ങലിലേക്ക്. കഴിഞ്ഞ ആറുമാസത്തിനിടെ 40 പൈലറ്റുമാരാണ് സ്‌പൈസ് ജെറ്റ് വിട്ടുപോയത്. സൺഗ്രൂപ്പ് ചെയർമാൻ കലാനിധിമാരൻ പ്രമോട്ട് ചെയ്യുന്ന സ്‌പൈസ്‌ജെറ്റിന്റെ ഭാവിയെക്കുറിച്ച് ഓഡിറ്റർമാർ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ ആഴ്ച സ്‌പൈസ്‌ജെറ്റ് ഫ്‌ലീറ്റിൽ നിന്നും 10 വിമാനങ്ങൾ പിൻവലിച്ചിരുന്നു.
തുടർച്ചയായി അഞ്ചു ക്വാർട്ടറുകളിലും സ്‌പൈസ്‌ജെറ്റ് നഷ്ടം രേഖപ്പെടുത്തുന്നതിനു പുറമെയാണ് പൈലറ്റുമാരുടെ കുറവ് ഉയർത്തുന്ന വെല്ലുവിളി. ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ നഷ്ടം 310 കോടി രൂപയാണ്. മുൻവർഷം ഇതേകാലയളവിൽ 559 കോടിയായിരുന്നു നഷ്ടം. വരുമാനത്തിലുണ്ടായ 15 ശതമാനം വളർച്ചയാണ് നഷ്ടം കുറയാൻ കാരണം.
TAGS: Pilots Shortage | Spicejet |
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി