ഓഹരിവിപണി പുതിയ ഉയരങ്ങളിൽ നിഫ്റ്റി 8,250 കടന്നു

Posted on: October 31, 2014

Sensex--Nifty-up-CS

വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണയിൽ ഓഹരിവിപണികൾ പുതിയ ഉയരങ്ങളിൽ എത്തി. സെൻസെക്‌സ് 267.01 പോയിന്റ് ഉയർന്ന് 27,613.34 പോയിന്റിലും നിഫ്റ്റി 83.05 പോയിന്റ് ഉയർന്ന് 8,252.25 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്. ഏഷ്യൻ മാർക്കറ്റുകളും ഉണർവിലാണ്.

ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, മാരുതി സുസുക്കി, ഒഎൻജിസി, റിലയൻസ്, ഐടിസി, എൽ & ടി തുടങ്ങിയ 1,175 ഓഹരികൾ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, എയർടെൽ തുടങ്ങിയ 347 സെൻസെക്‌സ് ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

TAGS: BSE Sensex | NSE Nifty |