12 പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രം 48,239 കോടി നല്‍കും

Posted on: February 21, 2019

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന നിശ്ചിത മൂലധനശേഷി കൈവരിക്കുന്നതിനും സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും 12 പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 48,239 കോടി രൂപ നല്‍കും. ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താനുള്ള റിസര്‍വ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്ടീവ് ആക്ഷനു (പിസിഎ) കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കോര്‍പ്പറേഷന്‍ ബാങ്കിന് 9,086 കോടിയും അലഹബാദ് ബാങ്കിന് 6,896 കോടിയും നല്‍കുമെന്ന് ധനകാര്യ സേനവ വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു.ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4,638 കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 205 കോടി എന്നിങ്ങനെയാണ് വിഹിതം.

പി സി എയുടെ കീഴിലുള്ള മറ്റു നാലു ബാങ്കുകള്‍ക്ക് 12,535 കോടിയും നല്‍കും. പഞ്ചാബ് നാഷണല്‍ ബാങ്ക് (5,908 കോടി), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (4,112 കോടി), ആന്ധ്രാബാങ്ക് (3,256 കോടി), സിന്‍ഡിക്കേറ്റ് ബാങ്ക് (1,603 കോടി) എന്നിവയ്ക്കും സഹായം ലഭിക്കും. വായ്പാ നല്‍കുന്നതിലും ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കുന്നതിലും പുതിയ നിയമനങ്ങള്‍ക്കും പി സി എ പട്ടികയിലുള്ള ബാങ്കുകള്‍ക്ക് നിയന്ത്രണമുണ്ട്. പുനര്‍മൂലധന സ്വരൂപണ ബോണ്ടിലൂടെ 28,615 കോടി രൂപ ഏഴ് പൊതുമേഖലാ ബാങ്കുകള്‍ക്ക് ഡിസംബറില്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.

TAGS: PSU Banks |