മമതാ ബാനര്‍ജി സമരം തുടരുന്നു

Posted on: February 4, 2019

കൊല്‍ക്കത്ത : ബംഗാളിലെ സി ബി ഐ നടപടിക്കെതിരെ മമതാ ബാനര്‍ജി നടത്തുന്ന സമരം തുടരുന്നു. ശാരദ, റോസ്‌വാലി ചിട്ടി തട്ടിപ്പുകേസുകളില്‍ സിറ്റി പോലീസ് കമ്മീഷ്ണറായ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി ബി ഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

സി ബി ഐയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് മമതാ ഇന്നലെ രാത്രി തുടങ്ങിയ സമരം തുടരുന്നു. ഇതിനെ തുടര്‍ന്ന് സമരവേദിക്കരില്‍ അടിയന്തിര മന്ത്രിസഭാ യോഗം ചേര്‍ന്നു. സര്‍ക്കാരിനെതിരായുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. സി ബി ഐ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയും നാളെ പരിഗണിക്കും.

TAGS: Mamtha Banerji |