ഇന്ത്യയിൽ സമഗ്ര സ്വർണ്ണ നയം നടപ്പാക്കുന്നു

Posted on: February 3, 2019

ന്യൂഡൽഹി : കേന്ദ്ര സർക്കാർ രാജ്യത്ത് സമഗ്ര സ്വർണ്ണ നയം നടപ്പാക്കാനൊരുങ്ങുന്നു. നയം നടപ്പിലാകുന്നതോടെ സ്വർണ്ണം ധനകാര്യ ആസ്തിയായി മാറും. സ്വർണ്ണനയം നിലവിൽ വരുന്നതോടെ ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതിയും സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതിയും ഭേദഗതി ചെയ്യും. ഇതോടൊപ്പം ഗോൾഡ് ബോർഡും രൂപീകരിക്കും. ബോർഡിന് കീഴിൽ ബുള്ളിയൻ എക്‌സചേഞ്ചുകളും സ്ഥാപിക്കും.

ബാങ്കുകളിൽ ഗോൾഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങാനും സൗകര്യമുണ്ടാകും. സ്വർണ്ണനയം സംബന്ധിച്ച കരട് കേന്ദ്രസർക്കാർ ഉടൻ പുറത്തിറക്കും. കരട് രേഖ ഇപ്പോൾ വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്.