ടാറ്റാ സ്റ്റീല്‍ : ദക്ഷിണ പൂര്‍വ ഏഷ്യന്‍ കമ്പനികളുടെ ഓഹരി വില്‍ക്കും

Posted on: January 29, 2019

മുംബൈ : ടാറ്റാ സ്റ്റീല്‍, ദക്ഷിണ പൂര്‍വ ഏഷ്യയിലെ സ്ഥാപനങ്ങളുടെ 70 ശതമാനം വീതം ഓഹരി വില്‍ക്കുന്നു. സിംഗപ്പൂരിലെ നാറ്റ് സ്റ്റീല്‍ ഹോള്‍ഡിംഗ്‌സ് , ടാറ്റാ സ്റ്റീല്‍ തായ്‌ലാന്‍ഡ് എന്നിവയുടെ ഓഹരികളാണ് ചൈനയിലെ എച്ച് ബി ഐ എസ് ഗ്രൂപ്പിന് വില്‍ക്കുന്നത്. ദീര്‍ഘകാലമായി ഈ വിപണികളില്‍ നിന്ന് പിന്‍മാറാനുള്ള ശ്രമത്തിലായിരുന്നു ടാറ്റാ. അലോയ് സ്റ്റീല്‍ നിര്‍മ്മാണ രംഗത്ത് ലോകത്ത് രണ്ടാം സ്ഥാനത്താണ് എച്ച് ബി ഐ എസ്.

32.7 കോടി ഡോളറാണ് ഓഹരി വാങ്ങുന്നത്. 15 കോടിയുടെ കടബാധ്യതയും എച്ച് ബി ഐ എസ് ഏറ്റെടുക്കും. ടാറ്റാ സ്റ്റീലും ഉരുക്കു നിര്‍മാണ കമ്പനിയായ തിസന്‍ക്രൂപ്പും 2017 ല്‍ യൂറോപ്പിലെ ബിസിനസുകള്‍ ലയിപ്പിച്ചിരുന്നു. കടബാധ്യതകളും ഓഹരികളും പങ്കിടുന്ന തരത്തിലായിരിക്കും അന്നും ലയനം.

70 ശതമാനം ഓഹരി വില്പന സംബന്ധിച്ച കരാര്‍ ബെയ്ജിംഗില്‍ ഒപ്പുവെച്ചു. 30 ശതമാനം ഓഹരി ടാറ്റയുടെ പക്കലാവും. 68.5 കോടി ഡോളര്‍ മൂല്യമാണ് കമ്പനിള്‍ക്ക് കണക്കാക്കുന്നത്.

TAGS: Tata Steel |