വില്പന കുറഞ്ഞു ; മാരുതി സുസുക്കിയുടെ അറ്റാദായത്തിൽ 17 ശതമാനം ഇടിവ്

Posted on: January 25, 2019

ന്യൂഡൽഹി : വില്പനയിൽ നേരിയ കുറവുണ്ടായതിനെ തുടർന്ന് മാരുതി സുസുക്കിയുടെ അറ്റാദായം ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 17.21 ശതമാനം ഇടിഞ്ഞ് 1,489.30 കോടി രൂപയായി. മുൻ വർഷം ഇതേകാലയളവിൽ 1,799 കോടിയായിരുന്നു അറ്റാദായം.

മൊത്തവരുമാനം 0.71 ശതമാനം വർധിച്ച് 19,668.30 കോടി രൂപയായി. മുൻവർഷം മൂന്നാം ക്വാർട്ടറിൽ 19,528.10 കോടിയായിരുന്നു വരുമാനം. ഒക്‌ടോബർ – ഡിസംബർ ക്വാർട്ടറിൽ 4,28,643 കാറുകൾ വിറ്റഴിച്ചു. വില്പനയിൽ 0.6 ശതമാനം കുറവുണ്ടായി.

TAGS: Maruti Suzuki |