റിലയൻസ് റീട്ടെയ്ൽ ഡിലോയ്റ്റ് റീട്ടെയ്‌ലിങ്ങ് ഇൻഡെക്‌സിൽ

Posted on: January 24, 2019

മുംബൈ : രാജ്യാന്തര ഓഡിറ്റിംഗ് – കൺസൾട്ടൻസി സ്ഥാപനമായ ഡിലോയ്റ്റ് തയാറാക്കിയ റീട്ടെയ്‌ലിങ്ങ് രംഗത്തെ ആഗോളതലത്തിലുള്ള അതിശക്തരുടെ 2019 ലെ ലിസ്റ്റിൽ റിലയൻസ് റീട്ടെയ്ൽ ഇടംപിടിച്ചു. റീട്ടെയ്ൽ രംഗത്തെ 250 സ്ഥാപനങ്ങളുടെ ലിസ്റ്റിൽ 94 ാമത് ആണ് റിലയൻസ്. ലിസ്റ്റിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ കമ്പനിയുമാണ്. രാജ്യത്തെ 6400 ടൗണുകളിലായി 9,907 റീട്ടെയ്ൽ സ്റ്റോറുകൾ റിലയൻസിനുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം ക്വാർട്ടറിൽ റിലയൻസ് റീട്ടെയ്‌ലിന്റെ വരുമാനം 35,577 കോടി രൂപയാണ്. ലാഭം 1,512 കോടി. വാൾമാർട്ടാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. റീട്ടെയ്ൽ ഭീമൻമാരുടെ 2017 ലെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയത്.