നാല്‍പത് ഉത്പന്നങ്ങളുടെ ജി എസ് ടി കുറച്ചു

Posted on: December 22, 2018

ന്യൂഡല്‍ഹി : നാല്‍പത് ഉത്പന്നങ്ങളുടെ ജി എസ് ടി കുറച്ചു. ഏഴ് ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ ല്‍ നിന്ന് 18 ശതമാനമാക്കി കുറച്ചു. 33 ഉത്പന്നങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ഉം അഞ്ചും ശതമാനമാക്കി കുറച്ചു.

എയര്‍ കണ്ടീഷ്ണര്‍, ഡിജിറ്റല്‍ ക്യാമറ, ഡിഷ് വാഷര്‍, സിമന്റ് തുടങ്ങിയവക്ക് നികുതി 28 ല്‍ നിന്ന് 18 ശതമാനമായി കുറച്ചു. സിമന്റിന്റെ നികുതി ഇളവ് പ്രതിവര്‍ം 14000 കോടി രൂപയുടെ വരുമാന നഷ്ടത്തിനു ഇടയാക്കും. ചരക്ക് സേവന നികുതി ജനസൗഹൃദമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചരുന്നു.

TAGS: GST |