സ്‌പെക്ട്രം ലേലം 2020 വരെ വേണ്ടെന്ന് വോഡഫോണ്‍ ഐഡിയ

Posted on: December 17, 2018

ന്യൂഡല്‍ഹി : സ്‌പെക്ട്രം ലേലം 2020 വരെ ആവശ്യമില്ലെന്ന് വോഡഫോണ്‍ ഐഡിയ. നിലവില്‍ അതീവ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് 2020 ന് ശേഷം മാത്രമേ സ്‌പെക്ട്രം ലേലത്തിന്റെ ആവശ്യകതയുള്ളൂവെന്നാണ് വോഡഫോണ്‍ ഐഡിയയുടെ നിലപാട്.

ആദ്യം 5 ജി ആവാസ വ്യവസ്ഥ സജ്ജമാകട്ടെ, അതിനു ശേഷമേ ഗുണനിലവാരമുള്ള റേഡിയോ തരംഗങ്ങള്‍ക്ക് ആവകശ്യകത ഉയരുകയുള്ളൂ. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള പി ടി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 5 ജി മികച്ച രീതിയില്‍ പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ കാര്യക്ഷമമായ 4 ജി ശൃംഖല അനിവാര്യമാണ്. നിലവില്‍ രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ 4 ജി ശൃംഖലകള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിലാണ് ശ്രദ്ധയൂന്നുന്നത്. ഇപ്പോഴത്തെ സാഹര്യങ്ങള്‍ പൂര്‍ണമായും 5 ജി ശൃംഖലയ്ക്ക് സജ്ജമാക്കി മാറ്റേണ്ടതുണ്ടെന്ന് വോഡഫോണ്‍ ഐഡിയ വ്യക്തമാക്കി.

TAGS: Vodafone - Idea |