മധ്യപ്രദേശ് പ്രവചനാതീതം ; രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ്

Posted on: December 11, 2018

ന്യൂഡൽഹി : മധ്യപ്രദേശിൽ ആരു ഭരിക്കുമെന്ന കാര്യം പ്രവചനാതീതമായി തുടരുന്നു. ലീഡ് നില അനുനിമിഷം മാറിമറിയുകയാണ്. ബിജെപി 108 ഉം കോൺഗ്രസ് 112 ഉം ബിഎസ്പി 4 ഉം മറ്റുള്ളവർ 7 ഉം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 115 സീറ്റുകളാണ്.

രാജസ്ഥാനിൽ കോൺഗ്രസിന് 103 സീറ്റുകളിൽ ലീഡ് ഉണ്ട്. ബിജെപി 70 ഉം ബിഎസ്പി 5 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.

ഛത്തീസ്ഗഡിൽ കോൺഗ്രസ് 64 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 16 ഉം മറ്റുള്ളവർ 10 ഉം സീറ്റുകളിൽ ലീഡ് തുടരുന്നു.

തെലുങ്കാനയിൽ ടിആർഎസിന് 86 സീറ്റുകളിൽ ലീഡ് ഉണ്ട്. കോൺഗ്രസിന് 21 ഉം ടിഡിപിക്ക് 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

മിസോറാമിൽ എംഎൻഎഫ് 26 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് 5 സീറ്റുകളിൽ മാത്രമാണ് ലീഡ്.