രാജസ്ഥാന്‍ ഇനി കോണ്‍ഗ്രസ് ഭരിക്കും

Posted on: December 11, 2018

ന്യൂഡല്‍ഹി : രാജസ്ഥാനില്‍ പ്രതീക്ഷകളെ മാറ്റിമറിച്ച് കോണ്‍ഗ്രസ് തിരിച്ചെത്തുന്നു. ഛത്തീസ്ഗഡിനു പുറമെ രാജസ്ഥാനിലും അധികാരം ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ്.

രാജസ്ഥാനില്‍ ആകെയുള്ള 199 സീറ്റുകളില്‍ കോണ്‍ഗ്രസിന് 100 ഉം ബി ജെ പിക്ക് 76 ഉം ബി എസ് പി 3 ഉം മറ്റുള്ളവര്‍ 20 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ആകെയുള്ള 230 സീറ്റുകളില്‍ ബിജെപിയും കോണ്‍ഗ്രസും 110 സീറ്റുകളില്‍ ലീഡ് നേടി. ബി എസ് പി 4 ഉം മറ്റുള്ളവര്‍ 6 ഉം സീറ്റുകളില്‍ ലീഡ് നേടി.

TAGS: BJP | Congress |