രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി അധികാരിത്തിലേക്ക്

Posted on: December 11, 2018

ന്യൂഡൽഹി : രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി അപ്രതീക്ഷിതമായി തിരിച്ചുവരവ് നടത്തുന്നു. അത്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ കോൺഗ്രസ് വിജയം ഛത്തീസ്ഗഡിൽ മാത്രമായി ഒതുങ്ങും.

രാജസ്ഥാനിൽ ആകെയുള്ള 199 സീറ്റുകളിൽ കോൺഗ്രസിന് 95 ഉം ബിജെപിക്ക് 79 ഉം മറ്റുള്ളവർ 22 ഉം ബിഎസ്പി 3 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.

മധ്യപ്രദേശിൽ ഭരണകക്ഷിയായ ബിജെപി അപ്രതീക്ഷിതമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ആകെയുള്ള 230 സീറ്റുകളിൽ ബിജെപി 114 സീറ്റുകളിൽ ലീഡ് നേടി. കോൺഗ്രസ് 107 ഉം മറ്റുള്ളവർ 9 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു.