രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോൺഗ്രസ് അധികാരത്തിലേക്ക്

Posted on: December 11, 2018

ന്യൂഡൽഹി : രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ബിജെപിയെ തൂത്തെറിഞ്ഞ് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായി. മിസോറാമിൽ കോൺഗ്രസിന് അധികാരം നഷ്ടമായി. തെലുങ്കാനയിൽ ടിആർഎസ് അധികാരം നിലനിർത്തുമെന്ന് ഉറപ്പായി.

രാജസ്ഥാനിൽ ആകെയുള്ള 199 സീറ്റുകളിൽ കോൺഗ്രസിന് 101 സീറ്റുകളിൽ ലീഡ് ഉണ്ട്. ബിജെപി 79 ഉം ബിഎസ്പി 3 ഉം മറ്റുള്ളവർ 17 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

മധ്യപ്രദേശിൽ ആകെയുള്ള 230 സീറ്റുകളിൽ കോൺഗ്രസ് 117 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 97 ഉം ബിഎസ്പി 8 ഉം മറ്റുള്ളവർ 8 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

ഛത്തീസ്ഗഡിൽ ആകെയുള്ള 90 സീറ്റുകളിൽ കോൺഗ്രസ് 57 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 26 ഉം മറ്റുള്ളവർ 7 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

തെലുങ്കാനയിലെ 119 സീറ്റുകളിൽ ടിആർഎസ് 82 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസിന് 28 ഉം മറ്റുള്ളവർ 9 ഉം സീറ്റുകളിൽ ലീഡ് തുടരുന്നു.

മിസോറാമിൽ 40 സീറ്റുകളിൽ എംഎൻഎഫ് 27 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസിന് 7 ഉം മറ്റുള്ളവർക്ക് 6 ഉം സീറ്റുകളിൽ ലീഡ് ഉണ്ട്.