കോൺഗ്രസ് -ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം

Posted on: December 11, 2018

ന്യൂഡൽഹി : രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് -ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം.

രാജസ്ഥാനിൽ കോൺഗ്രസ് 77 ബിജെപി 63 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

ഛത്തീസ്ഗഡിൽ 40 സീറ്റുകളിൽ കോൺഗ്രസും ബിജെപി 30 ഉം മറ്റുള്ളവർ 6 സീറ്റുകളിൽ മു്ന്നിലാണ്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ബുധ്‌നി മണ്ഡലത്തിൽ മുന്നിലാണ്. ബിജെപി 72 സീറ്റുകളിലും കോൺഗ്രസ് 80 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു.

തെലുങ്കാനയിൽ ടിആർഎസ് 36 ഉം കോൺഗ്രസ് 33 ഉം ബിജെപി 5 ഉം മറ്റുള്ളവർ 7 ഉം സീറ്റുകൡ ലീഡ് ചെയ്യുന്നു.