വിപണി മൂല്യത്തില്‍ ടി സി എസ് വീണ്ടും മുന്നില്‍

Posted on: November 29, 2018

ന്യൂഡല്‍ഹി : ഓഹരികളുടെ വിപണിമൂല്യത്തിന്റെ കാര്യത്തില്‍ ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ് ഒന്നാം സ്ഥാനം വീണ്ടും തിരിച്ചു പിടിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 16 ന് ടി സി എസിനെ പിന്നിലാക്കിയിരുന്നു.

ടി സി എസിന്റെ ഓഹരി വില ഇന്നലെ 4.67 % ഉയര്‍ന്ന് 1976 രൂപയില്‍ എത്തിയപ്പോള്‍ മൊത്തം ഓഹരികളുടെ വിലയായ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 7,41, 677.60 കോടി രൂപയായി. റിലയന്‍സിന്റേത് 7,26,553.27 കോടി രൂപയാണ്.

TAGS: TCS |