റിസര്‍വ് ബാങ്കും സര്‍ക്കാരുമായി വെടി നിര്‍ത്തല്‍

Posted on: November 20, 2018

മുംബൈ : കേന്ദ്ര ഗവണ്‍മെന്റുമായുള്ള തര്‍ക്ക വിഷയങ്ങള്‍ പരിശോധിക്കാന്‍ രണ്ട് സമിതികള്‍ക്ക് രൂപം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന റിസര്‍വ് ബാങ്ക് ഗവേണിംഗ് ബോര്‍ഡ് യോഗം തീരുമാനിച്ചു.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ശേഖരം കുറയ്ക്കുന്നത് സംബന്ധിച്ചും വായ്പാകകാര്യത്തില്‍ വീഴ്ച വരുത്തിയ ബാങ്കുകളോടുള്ള സമീപനത്തിന്റെ കാര്യത്തിലും പുതിയ സമിതികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.

വിപണിയിലെ ധനലഭ്യത കൂട്ടാനുള്ള നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി. നവംബര്‍ 22ന് 8000 കോടി രൂപ തുറന്ന വിപണിയില്‍ ലഭ്യമാക്കാനാണ് സാധ്യത. സമ്പദ് വ്യവസ്ഥയില്‍ ധനലഭ്യത ഉറപ്പുവരുത്തുവാനായി, പൊതുമേഖല ബാങ്കുകളില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനത്തിന്റെ പരിധി കുറയ്ക്കുന്നതും പരിഗണിക്കും. ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കുള്ള വായ്പ 25 കോടി രൂപവരെ അനുവദിക്കുന്നതിനായി നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കാനും ആര്‍ ബി ഐ തീരുമാനിച്ചു.

TAGS: RBI |