ഇസാഫ് ബാങ്കില്‍ യൂസഫലി 4.99 ശതമാനം ഓഹരിയെടുത്തു.

Posted on: November 14, 2018

കൊച്ചി : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി 85.54 കോടി നിക്ഷേപിച്ചു. ഇസാഫിന്റെ 4.99% ഓഹരി അദ്ദേഹത്തിനു സ്വന്തമാകും . അതോടെ കേരളം ആസ്ഥാനമായ എല്ലാ ബാങ്കുകളിലും യൂസഫലിക്ക് നിക്ഷേപമായി.

കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിലാണ് നിലവില്‍ നിക്ഷേപമുള്ളത്. ദോഹ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയിലും 6.8% ഓഹരിയുണ്ട്. ബ്രിട്ടനില്‍ ഭക്ഷ്യസംസ്‌കരണ രംഗത്ത് വന്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്.

ബര്‍മ്മിംഗാമില്‍ ഭക്ഷ്യ സംസ്‌കാരണ പ്ലാന്റ് സ്ഥാപിക്കും. 500 കോടി രൂപയാണു നിക്ഷേപം. ഫാക്ടറിക്കുള്ള സ്ഥലത്തിലു 200 കോടി ചെലവുണ്ട്. രണ്ടും ചേര്‍ത്ത് 700 കോടിയുടെ നിക്ഷേപമാണിതെന്ന് യൂസഫലി പറഞ്ഞു. 22 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന 154 മാളുകളിലേക്കു ഭക്ഷ്യവസ്തുക്കള്‍ ഇവിടെ നിന്നായിരിക്കും .

കൊച്ചി മറൈന്‍ ഡ്രൈവില്‍ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണവും ആരംഭിച്ചു. തിരുവനന്തപുരത്തെ ലുലു മാള്‍ 2019 ജനുവരിയില്‍ തുറക്കും. തൃശൂര്‍ തൃപ്രയാറിലെ വൈമാള്‍ ഏതാനും മാസങ്ങള്‍ക്കകം തുറക്കുമെന്നും യൂസഫലി അറിയിച്ചു.