കേരളത്തില്‍ നിന്ന് 17,139 കോടിയുടെ ആദായനികുതി വരുമാനം

Posted on: November 9, 2018

ന്യൂഡല്‍ഹി : ആദായനികുതി വരുമാനത്തില്‍ കേരളം പന്ത്രണ്ടാം സ്ഥാനം നിലനിര്‍ത്തി. കേരളത്തില്‍ നിന്നുള്ള നികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17,139 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷമിത് 13779 കോടിയായിരുന്നു.

രാജ്യത്ത് മൊത്തം 10 ലക്ഷം കോടിയില്‍പ്പരം രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിരിഞ്ഞെന്നാണ് പ്രാഥമിക കണക്കുകള്‍. മുന്‍ വര്‍ഷമിത് എട്ടര വര്‍ഷമിത് എട്ടര ലക്ഷം കോടിയായിരുന്നു. സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ 3.84 ലക്ഷം കോടി രൂപയായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.

മഹാരാഷ്ട്രയുടെ പങ്ക് മുന്‍ വര്‍ഷം 3.14 ലക്ഷം കോടി രൂപയായിരുന്നു. നികുതിവിഹിതത്തില്‍ ഇത്തവണയും രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി 1.37 ലക്ഷം കോടിയുമാിയ മഹാരാഷ്ട്രയെക്കാള്‍ ഏറെ പിന്നിലുമാുള്ളത്‌.

മൂന്നാം സ്ഥാനം നിലനിര്‍ത്തിയ കര്‍ണാടകം ഒരു ലക്ഷം കോടി കടന്നു. നാലാം സ്ഥാനത്ത് തമിഴ്‌നാടും (67,583 കോടി) അഞ്ചാം സ്ഥാനത്ത് ഗുജറാത്തു (44,866 കോടി) മാണ്. തെലുങ്കാനയുടെ വിഹിതം മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടിയായിട്ടുണ്ട്.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ 2491 കോടി രൂപയുമായി ഛണ്ഡീഗഢാണ് മുന്നില്‍. സംസ്ഥാനങ്ങളില്‍ മിസോറാ (76 കോടി)മും കേന്ദ്രഭരണ സ്ഥലങ്ങളില്‍ ലക്ഷദ്വീപു ( 20.7 കോടി) മാണ് ഏറ്റവും പിന്നില്‍.മിസോറാം കഴിഞ്ഞ തവണത്തെക്കാള്‍ പിന്നാക്കം പോയി എന്നതാണ് പ്രത്യേകത.വ്യക്തിഗത ആദായനികുതിദായകര്‍ 4,66,75,144 പേരാണ്.

TAGS: Income Tax |