സംവത് 2075 ന് തുടക്കം : മുഹൂർത്ത വ്യാപാരം ഇന്ന്

Posted on: November 7, 2018

മുംബൈ : ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതുവർഷമായ സംവത് 2075 ന് തുടക്കം കുറിച്ചുകൊണ്ട് ഓഹരിവിപണിയിൽ ഇന്ന് മുഹൂർത്ത വ്യാപാരം നടക്കും.

ദീപാവലി പ്രമാണിച്ച് ഇന്നും നാളെയും ഓഹരിവിപണിക്ക് അവധിയാണെങ്കിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഇന്ന് പ്രത്യേക വ്യാപാരമുണ്ടായിരിക്കും. ലക്ഷ്മീപൂജയ്ക്ക് ശേഷം വൈകുന്നരേം അഞ്ച് മുതൽ 6.30 വരെയാണ് മുഹൂർത്ത വ്യാപാരം.