ഗൂഗിള്‍ ഇന്ത്യയ്ക്ക് 30 ശതമാനം വരുമാന വര്‍ധന

Posted on: October 12, 2018

മുംബൈ : ഗൂഗിളിന്റെ ഇന്ത്യന്‍ യൂണിറ്റിന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം വരുമാന വളര്‍ച്ച. ഈ കാലയളവില്‍ 9,337.7 കോടി രൂപയാണ് ഗൂഗിളിന്റെ വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 7,208.9 കോടി രൂപയായിരുന്നു വരുമാനം.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇരട്ടിയിലധികമാണ് ഇന്ത്യയില്‍ ഗൂഗിളിന്റെ ബിസിനസ് വളര്‍ന്നത്. ഇതേ കാലയളവില്‍ ലാഭം 33 ശതമാനം വര്‍ധിച്ച് 407.2 കോടി രൂപയില്‍ എത്തി. ക്ലൗഡ് കംപ്യൂട്ടിംഗ്, സോഫ്റ്റ്‌വേര്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ ലഭ്യമാക്കുന്നുണ്ടെങ്കിലും ഗൂഗിളിന്റെ വരുമാനത്തില്‍ 69 ശതമാനവും പരസ്യങ്ങളില്‍ നിന്നാണ്.

TAGS: Google India |