ജാക്ക് മാ ചൈനയിലെ അതിസമ്പന്നൻ

Posted on: October 10, 2018

ന്യൂഡൽഹി : ആലിബാബ സ്ഥാപകനായ ജാക് മാ ചൈനയിലെ അതിസമ്പന്നരുടെ 2018 ലെ ഹുറുൺ ചൈന റിച്ച്‌ലിസ്റ്റിൽ വീണ്ടും ഒന്നാമത്. 270 ബില്യൺ യുവാൻ (39 ബില്യൺ ഡോളർ) ആണ് ജാക് മായുടെ സമ്പാദ്യം. 420 ബില്യൺ ഡോളറാണ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ വരുമാനം. 54 കാരനായ ജാക് മാ അടുത്തവർഷം സെപ്റ്റംബറിൽ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

എവർഗ്രാൻഡെ ചെയർമാൻ സൂ ജിയയിൻ (36 ബില്യൺ ഡോളർ), ടെൻസെന്റ് ഹോൾഡിംഗ്‌സ് ചെയർമാൻ മാ ഹുവടെംഗ് (34 ബില്യൺ ഡോളർ) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഷവോമി സ്ഥാപകൻ ലീ ജുൻ (15 ബില്യൺ ഡോളർ) പുതുതായി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

കൺട്രി ഗാർഡൻ വൈസ് ചെയർപേഴ്‌സൺ യാംഗ് ഹുയ്‌യാൻ ആണ് ഹുറുൺ റിച്ച് ലിസ്റ്റിലെ അതി സമ്പന്നയായ വനിത. 21 ബില്യൺ ഡോളറാണ് യാംഗ് ഹുയ്‌യാന്റെ സമ്പാദ്യം.