ഇന്ത്യ 2018 ൽ 7.3 ശതമാനം വളർച്ച നേടുമെന്ന് ഐഎംഎഫ്

Posted on: October 9, 2018

ന്യൂഡൽഹി : ഇന്ത്യ 2018 ൽ 7.3 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. 2019 ൽ 7.4 ശതമാനമായിരിക്കും വളർച്ചയെന്ന് ഐഎംഎഫിന്റെ വേൾഡ് ഇക്‌ണോമിക് ഔട്ട്‌ലുക്കിൽ പറയുന്നു. ഇന്ത്യ കഴിഞ്ഞ വർഷം 6.7 ശതമാനം സാമ്പത്തിക വളർച്ചയാണ് കൈവരിച്ചിരുന്നത്.

കറൻസി പിൻവലിക്കലിന്റെയും ജി എസ് ടിയുടെയും ആഘാതങ്ങളെ ഇന്ത്യ അതിജീവിച്ചതിന്റെ സൂചനയാണ് വളർച്ചാനിരക്കുകളെന്ന് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട് വിലയിരുത്തുന്നു. വിലയിരുത്തലുകൾ ശരിയാവുകയാണെങ്കിൽ ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിലൊന്നായി മാറും.