രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍

Posted on: October 4, 2018

മുംബൈ : രൂപ റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് എത്തി. ഡോളറിന് 73.77 എന്ന നിലയിലേക്ക് രൂപയുടെ പതനം. വര്‍ധിക്കുന്ന എണ്ണവില കൂടുതല്‍ വിദേശനാണ്യശോഷണമുണ്ടാക്കുമെന്നതും കമ്മി പെരുകുന്നതും രൂപയുടെ ഭാവിയെ അനിശ്ചിതമാക്കുന്നു. ഇന്നലെ വിപണനത്തിനിടെ ഡോളറിന് 73.42 രൂപ വരെ എത്തിയിരുന്നു.

നാലുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് എണ്ണവില ഇപ്പോള്‍. ബാരലിന് 85 ഡോളര്‍. എണ്ണ ഇറക്കുമതിക്ക് വേണ്ടി കമ്പനികള്‍ക്ക് ധാരാളമായി ഡോളര്‍ വാങ്ങേണ്ടി വരുന്നതാണ് രൂപയെ ഇത്രയേറെ അസ്ഥിരപ്പെടുത്തുന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഇന്നലെ മാത്രം വിദേശ നിക്ഷേപകര്‍ 1.550 കോടി രൂപ പിന്‍വലിച്ചു. നിക്ഷേപം പിന്‍വലിക്കുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകുന്നുണ്ട്.