ലയനത്തിന് ബി ഒ ബി, വിജയ ബാങ്ക് ബോര്‍ഡുകള്‍ അനുമതി നല്‍കി

Posted on: October 1, 2018

ന്യൂഡല്‍ഹി : പൊതുമേഖല ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനത്തിന് 3 ബാങ്കുകളുടെയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ അനുമതിയായി. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക് എന്നിവയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗം നിര്‍ദേശത്തിനു തത്വത്തില്‍ അംഗീകാരം നല്‍കി.

ദേന ബാങ്ക് ഡയറക്ടര്‍മാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. മൂന്നു ബാങ്കുകളും ചേര്‍ന്നുണ്ടാകുന്ന ബാങ്ക് ആസ്തിയിലും ശാഖകളുടെ എണ്ണത്തിലും രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാകും. ആസ്തി 1.4.5 ലക്ഷം കോടി രൂപയാകും .

TAGS: Banks |