കണ്ണൂരിൽ നിന്ന് വിമാനസർവീസുകൾ ഡിസംബർ ആറിന് ശേഷം

Posted on: September 29, 2018

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഡിസംബർ ആറിന് ശേഷമേ ആരംഭിക്കുകയുള്ളു. പുതിയ വിമാനത്താവളത്തെ സംബന്ധിച്ച എയ്‌റോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ നടപടികൾക്ക് ഡിസംബർ ആറുവരെ സമയം വേണ്ടിവരുന്നതിനാലാണിത്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആണ് ഇതു സംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നത്.

ഈ വർഷം ഒക്‌ടോബർ 11, നവംബർ 8, ഡിസംബർ 6 എന്നീ തീയതികളിലാണ് സാങ്കേതികവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ആഗോളതലത്തിൽ വിമാനക്കമ്പനികളും പൈലറ്റുമാരും എഐപി അടിസ്ഥാനമാക്കിയാണ് വ്യോമഗതാഗതം നടത്തുന്നത്. കണ്ണൂരിൽ അടുത്തയിടെ യാത്രാവിമാനങ്ങൾ ഉപയോഗിച്ച് പകലും രാത്രിയും നടത്തിയ പരീക്ഷണ ലാൻഡിംഗ് വിജയകരമായിരുന്നു.