ആമസോണ്‍ മോര്‍ സൂപ്പര്‍മാര്‍ക്കറ്റുകളെ ഏറ്റെടുക്കുന്നു

Posted on: September 20, 2018

കൊച്ചി : ആദിത്യ ബിര്‍ള ഗ്രൂപ്പിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖംലയായ മോറിനെ ആഗോള ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പിനിയായ ആമസോണ്‍ ഏറ്റെടുക്കുന്നു. ഇന്ത്യയിലെ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ സമാര കാപ്പിറ്റലുമായി ചേര്‍ന്നാണ് മോറിനെ സ്വന്തമാക്കുന്നത്.

മോറിന്റെ 51 ശതമാനം ഓഹരികള്‍ സമാര കാപ്പിറ്റലിനും 49 ശതമാനം ഓഹരികള്‍ ആമസോണിനുമായിരിക്കും. ഇന്ത്യയിലെ നാലാമത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖംലയാണ് മോര്‍. ഫ്യൂച്യര്‍ ഗ്രൂപ്പിന്റെ ബിഗ് ബസാര്‍, റിലയന്‍സ് റീട്ടെയില്‍, ഡി- മാള്‍ട്ട് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

മോറിന് 4,200 കോടി രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. 575 സൂപ്പര്‍മാര്‍ക്കറ്റുകളാണ് മോര്‍ ശൃഖംലയിലുള്ളത്. നേരത്തെ ഷോപ്പേഴ്‌സ് സ്‌റ്റോപില്‍ ആമസോണ്‍ അഞ്ചു ശതമാനം ഓഹരികള്‍ വാങ്ങിയിരുന്നു.