ഇന്ധനവില കുതിക്കുന്നു : തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ കടന്നു

Posted on: September 16, 2018

കൊച്ചി : കേരളത്തിൽ പെട്രോൾ വില 29 പൈസയും ഡീസലിന് 19 പൈസയും ഇന്ന് വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന്  85.27 രൂപയും ഡീസൽ ലിറ്ററിന് 78.92 രൂപയുമായി.

കോഴിക്കോട് പെട്രോൾ വില 84.18 രൂപയും ഡീസൽ വില 77.92 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 83.93 രൂപയും ഡീസലിന്  77.66  രൂപയുമാണ് വില.

മുംബൈയിൽ പെട്രോൾ ലിറ്ററിന് 89.29 രൂപയും ഡീസലിന് 78.26 രൂപയുമാണ് വില. ഡൽഹിയിൽ പെട്രോളിന് 81.91 രൂപയും ഡീസിലിന് 73.72 രൂപയുമാണ്.