കയറ്റുമതിയില്‍ 19.21 വളര്‍ച്ച

Posted on: September 13, 2018

ന്യൂഡല്‍ഹി : രാജ്യത്തിന്റെ കയറ്റുമതിയില്‍ 19.21% വര്‍ധന. ഓഗസ്റ്റ് മാസത്തില്‍ 2784 കോടി ഡോളറിന്റെ കയറ്റുമതിയാണുണ്ടായത്. പെട്രോളിയം ഉള്‍പ്പെടെയുള്ള മേഖലകളുടെ നേട്ടമാണു വളര്‍ച്ചയ്ക്കു കാരണമെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പെട്രോളിയം ഇതര മേഖലകളും 17.43% വര്‍ധനയുണ്ടായി.

കഴിഞ്ഞമാസത്തെ ഇറക്കുമതിയില്‍ 25.41 ശതമാനമാണു വര്‍ധന. എണ്ണവില ഉയരുന്നതാണ് കാരണം. 4524 കോടി ഡോളറിന്റെ ഇറക്കുമതി നടന്നു. വ്യാപാരക്കമ്മി 1740 കോടി ഡോളര്‍. ജൂലൈയില്‍ 1802 കോടി ഡോളറായിരുന്നു കമ്മി.

TAGS: Exporting |