രൂപയുടെ മൂല്യം 72.91 ലേക്ക് കൂപ്പ് കുത്തി

Posted on: September 12, 2018

മുംബൈ : ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് 22 പൈസ കുറഞ്ഞ് 72.91 രൂപയായി. പുതിയ താഴ്ചയിലേക്ക് നീങ്ങിയ രൂപ പിന്നീട് 72.86 ലേക്ക് മെച്ചപ്പെട്ടു.

ഇന്ത്യൻ രൂപ 2018 ൽ മാത്രം 12 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യം രൂപയുടെ മൂല്യം 63.62 നിലവാരത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ മാത്രം 4 രൂപയുടെ നഷ്ടമാണ് നേരിട്ടത്.

TAGS: Indian Rupee |