ഇന്ത്യയില്‍ ആകാശയാത്രക്കാര്‍ വര്‍ദ്ധിക്കുന്നു

Posted on: September 8, 2018

ന്യൂഡല്‍ഹി : ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയെന്നു രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) റിപ്പോര്‍ട്ട്. 2017 ലെ കണക്കനുസരിച്ചു 15.8 കോടിയില്‍പരം യാത്രക്കാര്‍ വിമാനമാര്‍ഗം യാത്ര നടത്തി. 2010 ല്‍ യാത്രക്കാരുടെ എണ്ണം 7.9 കോടിയായിരുന്നു.

തുടര്‍ച്ചയായി നാലാം വര്‍ഷവും യാത്രക്കാരുടെ എണ്ണത്തില്‍ 15-20 % വളര്‍ച്ചയുണ്ടാവുമെന്നാണ് അയാട്ടയുടെ വിലയിരുത്തല്‍. തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ 2017 -ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.