ഇന്ത്യയില്‍ വിദേശ വിനോദ സഞ്ചാരികള്‍ കൂടുന്നു

Posted on: September 4, 2018

ന്യൂഡല്‍ഹി : ഇന്തിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂടി വരുന്നു. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം സഞ്ചാരികള്‍ സന്ദര്‍ശിച്ചത് ഇന്ത്യയാണ്. 2017 ല്‍ 1.55 കോടി ആളുകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യകാണാനെത്തി. 2016 ല്‍ ഇത് 1.45 കോടിയായിരുന്നു.

ആഗോളതലത്തില്‍ തന്നെ വിനോദ സഞ്ചാരികളുടെ എണ്ണം കൂടി വരുന്നു. യുണൈറ്റ്ഡ് നേഷന്‍സിന്റെ ടൂറിസം ഓര്‍ഗനൈസേഷനാണ് കണക്കുകള്‍ പുറത്തു വിട്ടത്. അന്താരാഷ്ട്ര ടൂറിസത്തില്‍ നിന്നുള്ള ഇന്ത്യയുടെ വരുമാനം 2016 ല്‍ 2,242 കോടി ഡോളറായിരുന്നത് 2017 ല്‍ 2,736 കോടി ഡോളറായി ഉയര്‍ന്നിട്ടുണ്ട്

TAGS: Tourism |