ഇൻസ്റ്റന്റ് കൺസ്യൂമർ ലോൺ : ഗൂഗിൾ ഫെഡറൽ ബാങ്കുമായി ധാരണ

Posted on: August 29, 2018

കൊച്ചി : ഗൂഗിൾ ഇൻസ്റ്റന്റ് കൺസ്യൂമർ ലോൺ ലഭ്യമാക്കാൻ ഫെഡറൽ ബാങ്ക് ഉൾപ്പടെ നാല് ഇന്ത്യൻ ബാങ്കുകളുമായി ധാരണയിലെത്തി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് മറ്റ് ബാങ്കുകൾ.

ധാരണയനുസരിച്ച് ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ ലോൺ ഗൂഗിൾ പ്ലാറ്റ്‌ഫോം വഴി വിതരണം ചെയ്യും. ഇടപാടുകാരുടെ യോഗ്യത അനുസരിച്ച് പരമാവധി അഞ്ച് ലക്ഷം രൂപവരെ വായ്പ ലഭിക്കും. 48 മാസമാണ് തിരിച്ചടവ് കാലാവധി. പേഴ്‌സണൽ ലോണിന് സമാനമായിരിക്കും പലിശനിരക്ക്.

ഗൂഗിൾ പേമെന്റ് ആപ്പിന്റെ പേര് ഗൂഗിൾ തേസ് എന്നതിൽ നിന്ന് ഗൂഗിൾ പേ എന്നു മാറ്റും. പ്രതിമാസം 2.2 കോടി ആളുകളാണ് ഗൂഗിൾ പേമെന്റ് ആപ്പ് ഉപയോഗിക്കുന്നത്.