ജി എസ് ടി : ജൂലൈ കണക്ക് നല്‍കാന്‍ ഒക്‌ടോബര്‍ വരെ സമയം

Posted on: August 22, 2018

കൊച്ചി : പ്രളയക്കെടുതിയിലായ വ്യാപാരികളോടു കരുണ കാട്ടി ജി എസ് ടി കൗണ്‍സില്‍. ജൂലൈ മാസത്തിലെ കണക്കുകള്‍ സമര്‍പ്പിക്കേണ്ട തീയതി ഒന്നരമാസത്തോളം നീട്ടി. ജൂലൈ റിട്ടേണ്‍ ഒക്‌ടോബര്‍ അഞ്ചിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ഇന്നലെയായിരുന്നു റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി.

ഒരു മാസംകൊണ്ട് കേരളത്തിലെ കച്ചവടക്കാര്‍ 68 കോടി രൂപ പിഴനല്‍കേണ്ട സാചര്യമാണു തീയതി നീട്ടിയതോടെ ഒഴിവായത്. സംസ്ഥാനത്ത് നാലരലക്ഷം കച്ചവടക്കാര്‍ക്കാണ് ജി എസ് ടി റജിസ്‌ട്രേഷനുള്ളത്. പ്രളയത്തില്‍ രേഖകളും ബില്ലുകളും നഷ്ടപ്പെട്ടതോടെ പല കച്ചവട സ്ഥാപനങ്ങള്‍ക്കും ഫയലിംഗ് നടത്താന്‍ കഴിയില്ലെന്നും തീയതി നീട്ടണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

TAGS: GST | GST Council |