കേരളത്തിന് 500 കോടിയുടെ ഇടക്കാലാശ്വാസം

Posted on: August 18, 2018

കൊച്ചി : കേരളത്തിന് 500 കോടി രൂപ ഇടക്കാലാശ്വാസമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കേരളം 2000 കോടി രൂപയാണ് അടിയന്തരസഹായമായി ആവശ്യപ്പെട്ടത്. പ്രളയക്കെടുതികളിൽ 20,000 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് കേരളം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രി കേന്ദ്രസഹായം പ്രഖ്യാപിച്ചത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും കേന്ദ്രം ധനസഹായം നൽകും. കേരളത്തിൽ ദേശീയപാതകൾ നാഷണൽ ഹൈവേ അഥോറിട്ടി പുനർനിർമ്മിക്കും. വൈദ്യുതി വിതരണം സുഗമമാക്കാൻ എൻടിപിസിയോട് നിർദേശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മരുന്നുകളും ഭക്ഷ്യധ്യാനങ്ങളും കേരളത്തിലേക്ക് എത്തിക്കും. വീടു നഷ്ടപ്പെട്ടവർക്ക് പ്രധാനൻമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടു നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.