ചെങ്ങന്നൂരിൽ സ്ഥിതിഗതികൾ ഗുരുതരം

Posted on: August 18, 2018

കോട്ടയം : ചെങ്ങന്നൂരിൽ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ ആയിരകണക്കിനാളുകളാണ് ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്.. മരുന്നും ചികിത്സയുമില്ലാതെ നൂറുകണക്കിനാളുകളാണ് വീടുകൾക്കുള്ളിൽ തളർന്നു കിടക്കുന്നത്. പാണ്ടനാട് മാത്രം 1500 കുടുംബങ്ങൾ കുടങ്ങിക്കിടപ്പുണ്ട്. സർക്കാർ സംവിധാനങ്ങൾ ഇനിയും സജ്ജമായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ചെങ്ങന്നൂരിൽ പതിനായിരങ്ങൾ മരണത്തിന്റെ വക്കിലാണെന്ന് ഇന്നലെ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ വ്യക്തമക്കിയിരുന്നു. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടറുകളും ബോട്ടുകളും അനുവദിക്കണമെന്ന് സജി ചെറിയാൻ ആവശ്യപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എത്തിയ മന്ത്രി പി. തിലോത്തമനും ചെങ്ങന്നൂരിൽ കുടുങ്ങി.