രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്

Posted on: August 14, 2018

മുംബൈ : രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് തുടരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 70.7 ആയി താഴ്ന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. തുർക്കി കറൻസിയായ ലീറയ്ക്കുണ്ടായ തകർച്ചയാണ് രൂപ ഉൾപ്പടെ നിരവധി വിദേശകറൻസികളെ തകർച്ചയിലേക്ക് നയിച്ചത്.

ഇന്നലെ ഒരു ദിവസത്തിനുള്ളിൽ 68.83 ൽ നിന്ന് 69.93 വരെ ഉയർന്നു. ഈ വർഷം ആദ്യം ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 63.62 നിലവാരത്തിലായിരുന്നു. ഈ വർഷം മാത്രം രൂപ ഇടിഞ്ഞത് 10 ശതമാനത്തോളമാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇനിയും ഉയർന്നാൽ രൂപ കൂടുതൽ തളരും.

TAGS: Indian Rupee |