എസ്‌കോർട്ട്‌സ് ഗ്രൂപ്പ് ചെയർമാൻ രാജൻ നന്ദ അന്തരിച്ചു

Posted on: August 6, 2018

മുംബൈ : എസ്‌കോർട്ട്‌സ് ഗ്രൂപ്പ് ചെയർമാൻ രാജൻ നന്ദ (76) അന്തരിച്ചു. ഗുർഗാവിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ട്രാക്ടർ, കൺസ്ട്രക്ഷൻ, റെയിൽവേ എക്വിപ്‌മെന്റ് നിർമാണരംഗത്തെ മുൻനിര സ്ഥാപനമാണ് എസ്‌കോർട്ട്‌സ്. 1965 ൽ 23 ാമത്തെ വയസിൽ എസ്‌കോർട്ട്‌സിൽ ചേർന്ന രാജൻ നന്ദ 1994 മുതൽ ഗ്രൂപ്പിന്റെ ചെയർമാനാണ്. രാജൻ നന്ദയുടെ പിതാവ് ഹർ പ്രസാദ് നന്ദയാണ് 1944 ൽ എസ്‌കോർട്ട്‌സ് സ്ഥാപിച്ചത്.

ഭാര്യ റിതു നന്ദ ബോളിവുഡ് സൂപ്പർസ്റ്റാർ രാജ്കപൂറിന്റെ മകളാണ്. മക്കൾ : നിഖിൽ നന്ദ (മാനേജിംഗ് ഡയറക്ടർ, എസ്‌കോർട്ട്‌സ്), നടാഷ. അമിതാബ് ബച്ചന്റെ പുത്രി ശ്വേത ബച്ചൻ മരുമകളാണ്. നവ്യ, അഗസ്ത്യ എന്നിവർ കൊച്ചുമക്കളാണ്.

ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ബൾഗേറിയയിലായിരുന്ന അമിതാബ് ബച്ചൻ മരണവാർത്തയറിഞ്ഞ് നാട്ടിലേക്ക് മടങ്ങി.