റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽശതമാനം വർധിപ്പിച്ചു

Posted on: August 1, 2018

ന്യൂഡൽഹി : റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം വർധിപ്പിച്ചു. 6.25 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായാണ് ഉയർത്തിയത്. റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനമായും സിആർആർ നാല് ശതമാനമായും എസ് എൽ ആർ 19.5 ശതമാനമായും തുടരും.

പണപ്പെരുപ്പ നിരക്ക് ഉയർന്ന് (5.77 ശതമാനം) നിൽക്കുന്നതാണ് നിരക്ക് വർധനയ്ക്ക് വഴിതെളിച്ചത്. പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിലേക്ക് താഴ്ത്താനാണ് ആർബിഐ ലക്ഷ്യമിട്ടിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിലെ ചാഞ്ചാട്ടങ്ങളും ആർബിഐ പരിഗണിച്ചു.

റിപ്പോ നിരക്കിലെ വർധന ഭവന-വാഹന വായ്പകളുടെ പലിശ കൂടാൻ ഇടയാക്കും. എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ടാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. ജൂണിലാണ് ആദ്യം റിപ്പോ നിരക്ക് വർധിപ്പിച്ചത്.