പി & ഡബ്ല്യു എൻജിൻ തകരാറ് : ഇൻഡിഗോ 5 വിമാനങ്ങൾ പിൻവലിച്ചു

Posted on: July 31, 2018

മുംബൈ : പ്രാറ്റ് & വിറ്റ്‌നി എൻജിനുകൾക്കുണ്ടായ തകരാറിനെ തുടർന്ന് ഇൻഡിഗോ 5 എയർബസ് എ320 നിയോ വിമാനങ്ങളുടെ പറക്കൽ അവസാനിപ്പിച്ചു. തകരാറുകൾ പരിഹരിച്ച് ഈ വിമാനങ്ങൾ ഓഗസ്റ്റ് പകുതിയോടെ സർവീസിന് ഉപയോഗിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇതേ വിഷയത്തിൽ നേരത്തെയും ഇൻഡിഗോ സർവീസുകൾ തടസപ്പെട്ടിട്ടുണ്ട്.

ഇൻഡിഗോയുടെ ഓരോ വിമാനവും പ്രതിദിനം ശരാശരി 8-9 സർവീസുകളാണ് നടത്തുന്നത്. എന്നാൽ അഞ്ച് വിമാനങ്ങളുടെ പിൻവലിക്കൽ എതെല്ലാം സർവീസുകളെ ബാധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ വ്യക്തമാക്കിയിട്ടില്ല. ഇൻഡിഗോ പ്രതിദിനം 1000 ഫ്‌ളൈറ്റുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.