ലുലു ഗ്രൂപ്പ് വാരാണാസിയിലും നോയിഡയിലും മാൾ നിർമ്മിക്കുമെന്ന് എം എ യൂസഫലി

Posted on: July 30, 2018

ലക്‌നൗ : ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിലെ വാരണാസിയിലും നോയിഡയിലും മാളുകൾ നിർമ്മിക്കുമെന്ന് ചെയർമാൻ എം. എ. യൂസഫലി. ലക്‌നൗവിൽ നിർമിക്കുന്ന മാളിന് പുറമെയാണിത്. ഉത്തർപ്രദേശിൽ 60,000 കോടി രൂപയുടെ 81 പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുന്ന ചടങ്ങിലാണ് എം. എ. യൂസഫലി ഗ്രൂപ്പിന്റെ പുതിയ നിക്ഷേപ തീരുമാനം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരാണസി.

ലക്‌നൗവിലെ മാൾ ലക്ഷ്യമിട്ടിരുന്നതിനേക്കാൾ മുമ്പേ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുമെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാൾ ആയിരിക്കും ലക്‌നൗവിലേത്. ഇവിടെ 10,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും യൂസഫലി പറഞ്ഞു.