മാരുതിയുടെ അറ്റാദായത്തില്‍ 27 ശതമാനം വര്‍ദ്ധനവ്

Posted on: July 26, 2018

ന്യൂഡല്‍ഹി : മാരുതി സുസുക്കിയുടെ അറ്റാദായം നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം ക്വാര്‍ട്ടറും 26.91 ശതമാനം വര്‍ദ്ധിച്ച് 1975.30 കോടി രൂപയായി. വിപണി വിലയിരുത്തലിനേക്കാള്‍ കുറവാണിത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1556.40 കോടിയായിരുന്നു അറ്റാദായം.

മൊത്ത വരുമാനം 13.56 ശതമാനം വര്‍ദ്ധിച്ച് 22,459.40 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ മൊത്ത വരുമാനം 1977.40 കോടി രൂപയായിരുന്നു. ഒന്നാം ക്വാര്‍ട്ടറില്‍ മാരുതി സുസുക്കി 490479 കാറുകള്‍ വിറ്റഴിച്ചു. വര്‍ഷിക അടിസ്ഥാനത്തില്‍ 24.30 ശതമാനം വില്പന വളര്‍ച്ച നേടി.

TAGS: Maruti Suzuki |