ടാറ്റാ മോട്ടോഴ്‌സ് ഒരു ബില്യൺ ഡോളറിന്റെ വികസനത്തിനൊരുങ്ങുന്നു

Posted on: July 10, 2018

മുംബൈ : ടാറ്റാ മോട്ടോഴ്‌സ് യാത്രാവാഹന വിഭാഗത്തിൽ ഒരു ബില്യൺ ഡോളറിന്റെ (6,900 കോടി) വികസനത്തിനൊരുങ്ങുന്നു. പുതിയ കാറുകളുടെ വികസനം ഉൾപ്പടെയുള്ള പദ്ധതികളാണ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കാനൊരുങ്ങുന്നത്. പൂനെ പ്ലാന്റിൽ പുതിയ മാനുഫാക്ചറിംഗ് ലൈൻസ സനന്ദ് പ്ലാന്റിൽ പുതിയ മോഡുലാർ പ്ലാറ്റ്‌ഫോമുകൾ, ഒരു ഡസനോളം പുതിയ മോഡലുകൾ എന്നിവയും ടാറ്റാ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നു. ടേണറൗണ്ട് 2.0 പദ്ധതിയുടെ ഭാഗമാണ് പുതിയ നിക്ഷേപം.

ക്യു റേഞ്ചിൽ എച്ച്5എക്‌സ് 5 സീറ്റർ എസ് യു വി ഈ വർഷം അവസാനത്തോടെ വിപണിയിൽ അവതരിപ്പിക്കും. ആൽഫ എക്‌സ്4, എക്‌സ് 451 എന്നിവ 2019 ഉത്സവ സീസണിലും പുറത്തിറക്കാനാണ് ടാറ്റാ മോട്ടോഴ്‌സിന്റെ നീക്കം. ഇതിനായി പൂനെ പ്ലാന്റിലെ ജെ ബ്ലോക്ക് നവീകരിച്ചുവരികയാണ്.

TAGS: Tata Motors |