യു എസ് ടി ഗ്ലോബലിൽ 1700 കോടിയുടെ വിദേശനിക്ഷേപം

Posted on: June 26, 2018

തിരുവനന്തപുരം : ഐടി കമ്പനിയായ യു എസ് ടി ഗ്ലോബലിൽ 1700 കോടിയുടെ വിദേശനിക്ഷേപം. സിംഗപ്പൂർ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടെമസെക് ഹോൾഡിംഗ്‌സ് ആണ് നിക്ഷേപം നടത്തിയത്. പുതിയ നിക്ഷേപത്തോടെ യു എസ് ടി ഗ്ലോബലിന്റെ മൂല്യം ഒരു ബില്യൺ ഡോളർ കടക്കുമെന്നാണ് വിലയിരുത്തൽ. കാലിഫോർണിയ ആസ്ഥാനമായുള്ള യു എസ് ടി ഗ്ലോബൽ ഹെൽത്ത്‌കെയർ, റീട്ടെയ്ൽ, ബാങ്കിംഗ്, ടെലികോം തുടങ്ങിയ മേഖലകളിലെ കമ്പനികൾക്കു വേണ്ട ഐടി സേവനങ്ങളാണ് നൽകിവരുന്നത്.

യു എസ് ടി ഗ്ലോബലിന്റെ 20 ശതമാനം ഓഹരികൾ ടെമസെക് വാങ്ങിയേക്കുമെന്നാണ് സൂചന. സിംഗപ്പൂർ ഗവൺമെന്റിന്റെ നിക്ഷേപസ്ഥാപനമാണ് ടെമസെക്. സോഫ്റ്റ് ബാങ്ക് കഴിഞ്ഞാൽ ആഗോളതലത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണ് ടെമസെക്.