എയർ ഇന്ത്യയെ പൂർണമായും സ്വകാര്യവത്കരിക്കാനൊരുങ്ങുന്നു

Posted on: June 12, 2018

ന്യൂഡൽഹി : എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിൽ പൂർണമായും സ്വകാര്യവത്കരിക്കാൻ സർക്കാർ ആലോചിക്കുന്നു. നേരത്തെ എയർ ഇന്ത്യയുടെ 24 ശതമാനം ഓഹരികൾ സർക്കാർ കൈവശം വെയ്ക്കുകയും 76 ശതമാനം ഓഹരികൾ വിറ്റഴിക്കാനുമായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കടബാധ്യതകളിൽ നട്ടം തിരിയുന്ന എയർ ഇന്ത്യയെ നിബന്ധനകളോടെ ഏറ്റെടുക്കാൻ മറ്റ് വിമാനക്കമ്പനികൾ തയാറായില്ല. മെയ് 31 ന് ആയിരുന്നു എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാനതീയതി.

ഏകദേശം 56,000 കോടി രൂപയുടെ കടബാധ്യതകളാണ് എയർ ഇന്ത്യയ്ക്കുള്ളത്. ഈ സാഹചര്യങ്ങളാണ് മാനദണ്ഡങ്ങൾ പുനപരിശോധിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കുമെന്നാണ് സൂചന.